2013, ജൂലൈ 11, വ്യാഴാഴ്‌ച

ഗാലക്സി എയ്സ് എങ്ങനെ റൂട്ട് ചെയ്യാം [ മലയാളം]

സാംസങ്ങിന്‍റെ വളരെ പോപ്പുലര്‍ ആയ ഒരു മോഡല്‍ ആണ് ഗാലക്സി എയ്സ് (Galaxy Ace S5830). ഇത് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിട് ജിഞ്ജര്‍ ബ്രെഡ്‌ പതിപ്പിലാണ്‌. താരതമ്യേന പഴയ വേര്‍ഷന്‍ ആയ ഇതിനെ പുതിയ വെര്‍ഷനുകളിലെക്ക് അപ്ഡേറ്റ് ചെയ്യാന്‍ വേണ്ടി ഈ സ്മാര്‍ട്ട്‌ഫോണ്‍ റൂട്ട് ചെയ്യേണ്ടത് അനിവാര്യമാണ്.

root Galaxy Ace S5830
ഈ പോസ്റ്റില്‍ നമുക്ക് ഗാലക്സി എയ്സ് എങ്ങനെ റൂട്ട് ചെയ്യാം എന്ന നോക്കാം..( ഗാലക്സി എയ്സ് S5830 എന്ന മോഡല്‍ റൂട്ട് ചെയ്യുന്ന വിധമാണ് ഇവിടെ പറയുന്നത്.. കാഴ്ച്ചയില്‍ ഒരുപോലെയുള്ള S5830i എന്ന മോഡലിന് അതിന്‍റെതായ ഫയലുകള്‍ ഉപയോഗിച്ച വേണം റൂട്ട് ചെയ്യാന്‍)

റൂട്ടിംഗ് നിങ്ങളുടെ ഫോണിന്‍റെ വാറണ്ടി നഷ്ടപ്പെടുത്തിയേക്കാം, റൂട്ടിംഗ് മൂലമുള്ള ഒരു പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്ത്വവും ഉണ്ടായിരിക്കില്ല   

റൂട്ട് ചെയ്യാന്‍ ആവശ്യമായവ

1. ഫോണില്‍ 80% ബാറ്ററി ചാര്‍ജ് വേണം.
2. ഫോണില്‍ USB ഡിബഗ്ഗിംഗ്  എനേബിള്‍ ചെയ്തുവെന്ന് ഉറപ്പുവരുത്തുക (All apps > Settings > Manage Applications > Development > USB Debugging – check box)
3.ഫോണിലെ ഇമ്പോര്‍ട്ടന്റ് ഡേറ്റകള്‍ ബാക്കപ്പ് എടുക്കുക
4.  Samsung Galaxy ace S5830 ഡ്രൈവറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക ( ആവശ്യമെങ്കില്‍ ).

റൂട്ട് ചെയ്യാന്‍ ആരംഭിക്കാം 

Step 1:  update.zip എന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക ( ഇവിടെ നിന്നും)
Step 2: ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ അതേപടി ഫോണിലെ മെമ്മറി കാര്‍ഡിലേക്ക് കോപ്പി ചെയ്യുക.
Step 3 : ഫോണ്‍ സ്വിച് ഓഫ് ചെയ്യുക, ശേഷം വോളിയം അപ് + ഹോം + പവര്‍ ബട്ടന്‍ ഒരുമിച്ച് അമര്‍ത്തുക  ( VOLUME UP+ HOME+ PPOWER BUTTON)
Step 3: ഇപ്പോള്‍ പ്രത്യക്ഷമാകുന്ന റിക്കവറി മെനുവില്‍ നിന്ന് “update from sdcard”എന്നത് സെലക്ട്‌ ചെയ്യുക ( സെലക്റ്റ് ചെയ്യാന്‍ വോളിയം കീ ഉപയോഗിക്കുക). തുടര്‍ന്ന് “update.zip” എന്ന നേരത്തെ നാം കോപ്പി ചെയ്ത ഫയലും സെലക്റ്റ് ചെയ്യുക.
Step 4: സ്ക്രീനില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കഴിയും വരെ വെയ്റ്റ് ചെയ്യുക. ഇതോടു കൂടി നിങ്ങള്‍ വിജയകരമായി റൂട്ട് ചെയ്തിരിക്കുന്നു.

For English Version : Click Here

സൈബര്‍ഫയര്‍ ടെക്നോളജീസ്‌ 2013.

1 അഭിപ്രായം: